തിരുവനന്തപുരം: യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. കണിയാപുരം കണ്ടൽ നിയാസ് മൻസിലിൽ ഷാനുവിനെയാണ് (വിജി) മരിച്ച നിലയിൽ കണ്ടെത്തിയത്.
കണിയാപുരം കരിച്ചാറയിലുണ്ടായ സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ല. വൈകുന്നേരം അഞ്ചിന് സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്.
ആദ്യ ഭർത്താവ് മരിച്ച വിജി കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രങ്കനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. സംഭവശേഷം ഹോട്ടൽ ജീവനക്കാരനായ രങ്കനെ കാണാനില്ല.
രാവിലെ 8.30ഓടെ ഷിജിയുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നു. രങ്കനെ കണ്ടെത്തി ചോദ്യം ചെയ്താലെ എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയുകയൊള്ളൂവെന്ന് പോലീസ് പറഞ്ഞു.