തിരുവനന്തപുരം: സിപിഐ നേതാവിനെതിരെ പോക്സോ കേസ്. തിരുവനന്തപുരം അമ്പലത്തറ ലോക്കൽ കമ്മിറ്റി അംഗം വിഷ്ണു ബാബുവിനെതിരെയാണ് പരാതി.
കഴിഞ്ഞ സെപ്റ്റംബറിൽ വീട്ടിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.
പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് പോക്സോ കേസെടുത്തിരിക്കുന്നത്.