കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ.സുരേന്ദ്രൻ തുടരാൻ സാധ്യത. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് നൽകിയതോടെയാണ് സുരേന്ദ്രന് വീണ്ടും കളമൊരുങ്ങുന്നത്.
അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്റുമാർക്ക് വീണ്ടും മത്സരിക്കാമെന്നു കേന്ദ്ര നിരീക്ഷക സംഘം അറിയിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന കോര്‍ കമ്മിറ്റിയിലാണ് തീരുമാനം. പുതിയ നീക്കത്തിനെതിരെ പാർട്ടിയിലെ സുരേന്ദ്രൻ വിരുദ്ധ ചേരി രംഗത്തെത്തി.
പ്രധാനമായും കൃഷ്ണദാസ് പക്ഷമാണ് ഓൺലൈൻ യോഗത്തിൽ എതിര്‍പ്പ് ഉന്നയിച്ചത്. എതിര്‍പ്പറിയിച്ച് ചില നേതാക്കള്‍ ഓൺലൈൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതായും റിപ്പോർട്ടുകളുണ്ട്.
ഒക്ടോബറില്‍ ആരംഭിച്ച അംഗത്വ പ്രചാരണത്തിലൂടെ 16 ലക്ഷം പേര് പാര്‍ട്ടിയിൽ അംഗത്വം സ്വീകരിച്ചെന്നാണ് വിലയിരുത്തൽ.