ആലപ്പുഴ : ആറാട്ടുപുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധിക മരിച്ചു. തകഴി അരയൻചിറ സ്വദേശി കാർത്ത്യായനി (88)യെ ആണ് തെരുവ് നായ കടിച്ചു കൊന്നത്.
മകൻ പ്രകാശന്റെ വീട്ടിൽ വച്ചാണ് കാർത്ത്യായനിയെ നായ ആക്രമിച്ചത്. വീട്ടിലുള്ളവർ പുറത്ത് പോയ സമയത്താണ് ആക്രമണമുണ്ടായത്.
വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മുഖംമുഴുവൻ ചോരയുമായി കാർത്ത്യായനി അമ്മ മുറ്റത്ത് വീണ് കിടക്കുന്നത് കണ്ടത്. തെരുവുനായ മുഖമാകെ കടിച്ചെടുത്ത നിലയിലായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.