ബോ​ര്‍​ഡ​ര്‍ ഗ​വാ​സ്‌​ക​ര്‍ ട്രോ​ഫി; ത​നു​ഷ് കൊ​ട്ടി​യാ​ൻ ഓ​സ്ട്രേ​ലി​യാ​യി​ലേ​ക്ക്
Monday, December 23, 2024 8:32 PM IST
മും​ബൈ: ബോ​ര്‍​ഡ​ര്‍ ഗ​വാ​സ്‌​ക​ര്‍ ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ത​നു​ഷ് കൊ​ട്ടി​യാ​നെ ഉ​ള്‍​പ്പെ​ടു​ത്തി. നി​ല​വി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ല്‍ മും​ബൈ ടീ​മി​ന്‍റെ ഭാ​ഗ​മാ​യ ത​നു​ഷ് ഉ​ട​ൻ ഓ​സ്ട്രേ​ലി​യാ​യി​ലേ​ക്ക് തി​രി​ക്കും.

അ​ടു​ത്തി​ടെ ഓ​സ്ട്രേ​ലി​യ​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തി​യ ഇ​ന്ത്യ എ ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഈ 26 ​കാ​ര​ൻ. 33 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​ച്ചി​ട്ടു​ള്ള കൊ​ട്ടി​യാ​ന്‍ 41.21 ശ​രാ​ശ​രി​യി​ല്‍ 1525 റ​ണ്‍​സും 25.70 ശ​രാ​ശ​രി​യി​ല്‍ 101 വി​ക്ക​റ്റും നേ​ടി​യി​ട്ടു​ണ്ട്.

അ​ശ്വി​ന് പ​ക​ര​മാ​ണ് ഓ​ഫ് സ്പി​ന്ന​ര്‍ ഓ​ള്‍​റൗ​ണ്ട​റാ​യ താ​ര​ത്തെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ബ്രി​സ്‌​ബേ​നി​ല്‍ ന​ട​ന്ന മൂ​ന്നാം ടെ​സ്റ്റി​ലാ​ണ് അ​ശ്വി​ന്‍ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. 26 നാ​ണ് പ​ര​മ്പ​ര​യി​ലെ നാ​ലാം ടെ​സ്റ്റ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക