ഇടുക്കി: നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കട്ടപ്പന, തങ്കമണി സിഐമാരുടെ നേതൃത്വത്തിലുളള സംഘത്തിനാണ് അന്വഷണ ചുമതല.
അന്വേഷണ സംഘത്തിൽ ഒൻപത് അംഗങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. ജില്ലാ പോലീസ് മേധാവിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
മുളങ്ങാശേരിൽ സാബു (56) ആണ് ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്തത്. കട്ടപ്പന റൂറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും പണം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് സാബു ജീവനൊടുക്കിയത്.