ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്: ജെ​പി​സി രൂ​പീ​ക​രി​ച്ചു, പ്രി​യ​ങ്ക​യും സ​മി​തി​യി​ൽ
Wednesday, December 18, 2024 10:31 PM IST
ന്യൂ​ഡ​ല്‍​ഹി: ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ബി​ല്ലു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന സം​യു​ക്ത പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി രൂ​പീ​ക​രി​ച്ചു. ബി​ജെ​പി​യു​ടെ പി.​പി.​ചൗ​ധ​രി​യാ​ണ് സ​മി​തി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യും ബി​ജെ​പി എം​പി അ​നു​രാ​ഗ് ഠാ​ക്കൂ​റും ഉ​ള്‍​പ്പ​ടെ 31 പേ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്. ലോ​ക്‌​സ​ഭ​യി​ല്‍​നി​ന്ന് 21 എം​പി​മാ​രും രാ​ജ്യ​സ​ഭ​യി​ൽ നി​ന്ന് പ​ത്തു​പേ​രും സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​മ​ന്ത്രി ലോ​ക്സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച ബി​ല്ലു​ക​ള്‍ ജെ​പി​സി​ക്ക് വി​ട​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യം സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​രു​ന്നു.

പി.​പി.​ചൗ​ധ​രി, സി.​എം.​ര​മേ​ശ്, ബ​ന്‍​സു​രി സ്വ​രാ​ജ്, പ​ര്‍​ഷോ​ത്തം റു​പാ​ല, അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍, വി​ഷ്ണു ദ​യാ​ല്‍ റാം, ഭ​ര്‍​തൃ​ഹ​രി മ​ഹ്താ​ബ്, സം​ബി​ത് പ​ത്ര, അ​നി​ല്‍ ബാ​ലു​ണി,വി​ഷ്ണു ദ​ത്ത് ശ​ര്‍​മ, പ്രി​യ​ങ്ക ഗാ​ന്ധി വാ​ദ്ര, മ​നീ​ഷ് തി​വാ​രി, സു​ഖ്‌​ദേ​വ് ഭ​ഗ​ത്, ധ​ര്‍​മേ​ന്ദ്ര യാ​ദ​വ്, ക​ല്യാ​ണ്‍ ബാ​ന​ര്‍​ജി, ടി.​എം.​സെ​ല്‍​വ​ഗ​ണ​പ​തി, ജി.​എം.​ഹ​രീ​ഷ് ബാ​ല​യോ​ഗി, സു​പ്രി​യ സു​ലെ, ശ്രീ​കാ​ന്ത് ഷി​ൻ​ഡെ, ച​ന്ദ​ന്‍ ചൗ​ഹാ​ന്‍, ബാ​ല​ശൗ​രി വ​ല്ല​ഭ​നേ​നി എ​ന്നി​വ​രാ​ണ് ജെ​പി​സി​യി​ലെ ലോ​ക്സ​ഭാ അം​ഗ​ങ്ങ​ൾ.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക