തിരുവനന്തപുരം: ട്രോളി വിവാദത്തിൽ സിപിഎമ്മിനെതിരേ സിപിഐ നേതാവ് സി. ദിവാകരൻ. ട്രോളി ആരോപണം ഉന്നയിച്ചവർക്ക് തെളിവ് നൽകാനാകുന്നില്ലെന്ന് ദിവാകരൻ കുറ്റപ്പെടുത്തി.
ആരോപണം ഉന്നയിച്ചവർ ഇപ്പോളും ഇരുട്ടിൽ തുടരുന്നു. ട്രോളി വിവാദം ഒരു ബിൾഡ് അപ്പ് സ്റ്റോറിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കള്ളപ്പണ പരിശോധനയിൽ സിപിഎം നൽകിയ പരാതിയിൽ പ്രത്യേകം കേസെടുത്തേക്കില്ല. കെപിഎം ഹോട്ടൽ മാനേജരുടെ പരാതിയിൽ എടുത്ത കേസിനൊപ്പം സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു നൽകിയ പരാതിയും അന്വേഷിക്കാനാണ് സാധ്യത.