പാലക്കാട്: പാലക്കാട്ട് കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന മുറിയിൽ പോലീസ് അർധരാത്രി പരിശോധന നടത്തിയത് രാഷ്ട്രീയ വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാര്‍. സിപിഎം-ബിജെപി നേതാക്കള്‍ ഹോട്ടലിൽ എത്തിയതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും അതിൽ ഒരു ഡീലുമില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. ഷാഫി പറമ്പിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും കള്ളപ്പണം ഒഴുക്കിയെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പോലീസ് പരിശോധനയ്ക്ക് പിന്നാലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും കള്ളപ്പണ ഇടപാട് നടന്നുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം.
തെരഞ്ഞെടുപ്പിനായി യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ബിജെപി പരാതിയിൽ ആവശ്യപ്പെട്ടു.