തിരുവനന്തപുരം: സാമൂഹികസുരക്ഷാ ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ. നവംബറിലെ ക്ഷേമപെൻഷൻ ബുധനാഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
62 ലക്ഷം പേർക്കാണ് 1600 രൂപ വീതം പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ഒക്ടോബറിലെ ക്ഷേമപെൻഷൻ വിതരണം അടുത്ത ദിവസങ്ങളിൽ പൂർത്തിയാകും.
മുൻകാലത്തെ അഞ്ചു ഗഡു ക്ഷേമപെൻഷൻ കുടിശികയുണ്ട്. ഇതിൽ ഒരു ഗഡു നവംബർ അവസാനത്തോടെ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഓണത്തോട് അനുബന്ധിച്ച് മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്തിരുന്നു.