ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിൽ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പടക്കങ്ങൾ ഇരുചക്രവാഹനത്തിൽ കൊണ്ടുവരുന്നതിനിടെ വാഹനം കുഴിയിൽ വീഴുകയും വലിയ സ്ഫോടനം ഉണ്ടാവുകയുമായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശം മുഴുവൻ കുലുങ്ങുകയും കറുത്ത പുക പടലം കൊണ്ട് മൂടുകയും ചെയ്തിരുന്നു.
ദീപാവലി പടക്കങ്ങൾക്ക് ഒരു ശരാശരി സ്ഫോടക വസ്തുവിന്റെ ശക്തിയുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.