വ​ട​ക​ര സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യി​ൽ മ​ത്സ​രം; നാ​ലു​പേ​ർ തോ​റ്റു
Sunday, October 27, 2024 11:04 PM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യി​ൽ മ​ത്സ​രം. നാ​ലു നേ​താ​ക്ക​ൾ മ​ത്സ​രി​ച്ചു​തോ​റ്റു. മ​ണി​യൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി.​കെ.​അ​ഷ്‌​റ​ഫ്‌, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​പി.​ദാ​മോ​ദ​ര​ൻ, വ​ത്സ​ൻ കു​നി​യി​ൽ, സി​ഐ​ടി​യു നേ​താ​വ് വേ​ണു ക​ക്ക​ട്ടി​ൽ എ​ന്നി​വ​രാ​ണു മ​ത്സ​രി​ച്ച​ത്.

മ​ത്സ​രം ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നേ​തൃ​ത്വം ഇ​തു വി​ല​ക്കി​യി​രു​ന്നു. എ​ന്നാ​ൽ നാ​ലു പേ​ർ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. 167 അം​ഗ​ങ്ങ​ളു​ള്ള ക​മ്മി​റ്റി​യി​ൽ തോ​റ്റ ഒ​രാ​ൾ​ക്ക് 77 വോ​ട്ട് വ​രെ കി​ട്ടി​യെ​ന്നാ​ണ് സൂ​ച​ന.

മു​ൻ സെ​ക്ര​ട്ട​റി ടി.​പി.​ഗോ​പാ​ല​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. നി​ര​വ​ധി പ്ര​മു​ഖ​ർ ഈ ​സ്ഥാ​ന​ത്തേ​ക്കു വ​ര​ണം എ​ന്ന ആ​വ​ശ്യം ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഭൂ​രി​പ​ക്ഷാ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ചു ഗോ​പാ​ല​നെ ത​ന്നെ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക