നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ചു; ര​ണ്ട് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം
Sunday, October 27, 2024 7:42 PM IST
പാ​ല​ക്കാ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. പാ​ല​ക്കാ​ട് കൊ​പ്പ​ത്ത് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം കൊ​ക്കൂ​ർ സ്വ​ദേ​ശി സ​ജ്ന (43), സ​ജ്ന​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ മാ​താ​വ് ആ​യി​ഷ (74) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​വി​ടെ വ​ച്ച് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മ​തി​ലി​ൽ ഇ​ടി​ച്ച കാ​ർ സ​മീ​പ​ത്തെ മ​ര​ത്തി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ സ​ജ്ന​യു​ടെ ഭ​ർ​ത്താ​വ് അ​ഷ്റ​ഫി​നും പ​രി​ക്കേ​റ്റു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക