അ​ഞ്ചു റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ നാ​ലു വി​ക്ക​റ്റ് ന​ഷ്ടം; കേ​ര​ള​ത്തി​ന് കൂ​ട്ട​ത്ത​ക​ർ​ച്ച
Sunday, October 27, 2024 6:53 PM IST
കോ​ല്‍​ക്ക​ത്ത: ബം​ഗാ​ളി​നെ​തി​രാ​യ ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​നു ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച. ര​ണ്ടാം ദി​നം ക​ളി നി​ര്‍​ത്തു​മ്പോ​ള്‍ കേ​ര​ളം നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 51 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്. നാ​ലു റ​ണ്‍​സോ​ടെ ക്യാ​പ്റ്റ​ന്‍ സ​ച്ചി​ന്‍ ബേ​ബി​യും ഒ​മ്പ​ത് റ​ണ്‍​സു​മാ​യി അ​ക്ഷ​യ് ച​ന്ദ്ര​നു​മാ​ണ് ക്രീ​സി​ല്‍.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ കേ​ര​ളം ഭേ​ദ​പ്പെ​ട്ട തു​ട​ക്ക​ത്തി​നു​ശേ​ഷ​മാ​ണ് കൂ​ട്ട​ത്ത​ക​ര്‍​ച്ച നേ​രി​ട്ട​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ വ​ത്സ​ല്‍ ഗോ​വി​ന്ദും രോ​ഹ​ന്‍ കു​ന്നു​മ്മ​ലും 33 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. തു​ട​ർ​ന്ന് അ​ഞ്ച് റ​ണ്‍​സെ​ടു​ക്കു​ന്ന​തി​നി​ടെ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​മാ​യി.

വ​ത്സ​ല്‍ ഗോ​വി​ന്ദ്, രോ​ഹ​ന്‍ എ​സ്. കു​ന്നു​മ്മ​ല്‍, ബാ​ബാ അ​പ​രാ​ജി​ത്. ആ​ദി​ത്യ സ​ര്‍​വാ​തെ എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​ത്. മ​ഴ​യും ന​ന​ഞ്ഞ ഔ​ട്ട് ഫീ​ല്‍​ഡും കാ​ര​ണം ആ​ദ്യ ദി​ന പൂ​ര്‍​ണ​മാ​യും ന​ഷ്ട​മാ​യ മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം ദി​നം അ​വ​സാ​ന സെ​ഷ​നി​ല്‍ മാ​ത്ര​മാ​ണ് ക​ളി ന​ട​ന്ന​ത്.

ബം​ഗാ​ളി​നാ​യി ഇ​ഷാ​ന്‍ പോ​റ​ല്‍ 18 റ​ണ്‍​സി​ന് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഗ്രൂ​പ്പ് സി​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള കേ​ര​ള​ത്തി​ന് ഏ​ഴ് പോ​യി​ന്‍റും മൂ​ന്നാ​മ​തു​ള്ള ബം​ഗാ​ളി​ന് നാ​ലു പോ​യി​ന്‍റു​മാ​ണു​ള്ള​ത്. ര​ണ്ട് ക​ളി​ക​ളി​ല്‍ 10 പോ​യി​ന്‍റു​മാ​യി ഹ​രി​യാ​ന​യാ​ണ് ഗ്രൂ​പ്പി​ല്‍ ഒ​ന്നാ​മ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക