കണ്ണൂര്: പെട്രോൾ പമ്പിന്റെ എൻഒസിക്കായി എഡിഎം നവീൻ ബാബു കൈക്കൂലിവാങ്ങിയെന്ന പ്രശാന്തന്റെ പരാതി വ്യാജമെന്ന് സൂചന. എൻഒസിക്കായി നൽകിയ ഫയലിലെ പ്രശാന്തന്റെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണെന്ന് വിവരങ്ങൾ പുറത്തുവന്നു.
എൻഒസി ഫയലിലെ ഒപ്പും പാട്ടക്കരാറിലെ ഒപ്പും ഒരുപോലെയാണ്. എന്നാൽ പരാതിയിലെ ഒപ്പ് വ്യത്യസ്തമാണ്. ഇതിനുപുറമെ എൻഒസി ഫയലിൽ ടി.വി.പ്രശാന്ത് എന്നാണ് പേര് നൽകിയിരിക്കുന്നത്. കൈക്കൂലി ആരോപണത്തിൽ മുഖ്യമന്ത്രിക്ക് നല്കിയെന്ന് പറയപ്പെടുന്ന പരാതിയിൽ പ്രശാന്തൻ ടി.വി എന്നുമാണ് നൽകിയിരിക്കുന്നത്.
അതേസമയം കേസിൽ ഉൾപ്പെട്ട പി.പി.ദിവ്യ പോലീസ് ചോദ്യം ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. പ്രശാന്തനെ തിങ്കളാഴ്ച കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.