കൊ​ല്ല​പ്പെ​ട്ട​ത് സി​ൻ​വാ​ർ ത​ന്നെ; സ്ഥി​രീ​ക​രി​ച്ച് ഹ​മാ​സ്
Friday, October 18, 2024 9:55 PM IST
ടെ​ൽ അ​വീ​വ്: യ​ഹി​യ സി​ൻ​വാ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഹ​മാ​സ് സ്ഥി​രീ​ക​രി​ച്ചു. ഹ​മാ​സ് ഡെ​പ്യൂ​ട്ടി ത​ല​വ​ൻ ഖാ​ലി​ദ് അ​ൽ ഹ​യ്യ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ഗാ​സ​യി​ല്‍ യു​ദ്ധം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ബ​ന്ദി​ക​ളെ വി​ട്ട​യ​ക്കി​ല്ലെ​ന്നും അ​ല്‍ ജ​സീ​റ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ട വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ഹ​മാ​സ് വ​ക്താ​വ് ഖ​ലീ​ല്‍ അ​ല്‍ ഹ​യ്യ അ​റി​യി​ച്ചു.

ര​ക്ത​സാ​ക്ഷി​യാ​യ ഞ​ങ്ങ​ളു​ടെ സ​ഹോ​ദ​ര​ൻ യ​ഹി​യ സി​ന്‍​വാ​റി​ന് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ ഖ​ലീ​ല്‍ പ​റഞ്ഞു. ജ​റു​സ​ലേം ത​ല​സ്ഥാ​ന​മാ​ക്കി പ​ല​സ്തീ​ന്‍ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ന്ന​തു​വ​രെ ഹ​മാ​സ് പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഖ​ലീ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഗാ​സ​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​ൻ​വാ​ർ കൊ​ല്ല​പ്പെ​ട്ട​ത്.

ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു​ശേ​ഷ​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത് യ​ഹി​യ ത​ന്നെ​യാ​ണ് ഇ​സ്രാ​യേ​ല്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഡി​ഫ​ന്‍​സ് ഫോ​ഴ്സ് സം​ഘം റാ​ഫ​യി​ലെ താ​ല്‍ അ​ല്‍ സു​ല്‍​ത്താ​നി​ല്‍ ബു​ധ​നാ​ഴ്ച്ച പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് യ​ഹി​യ ഉ​ള്‍​പ്പെ​ടെ ഉ​ള്ള​വ​രെ വ​ധി​ച്ച​ത്.

2023 ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഇ​സ്രാ​യേ​ലി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ സി​ൻ​വാ​റെ​ണെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ പ​റ​യു​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക