ര​ഞ്ജി ട്രോ​ഫി: പഞ്ചാബിന് ലീഡ്
Sunday, October 13, 2024 6:44 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ കേ​ര​ള​ത്തി​ന്‍റെ ബാ​റ്റിം​ഗ് നി​ര​യെ പി​ടി​ച്ചു കെ​ട്ടി പ​ഞ്ചാ​ബ്. സ്കോ​ർ: പ​ഞ്ചാ​ബ് 194, 23/3 കേ​ര​ളം 179. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ക​രു​ത്ത​രാ​യ പ​ഞ്ചാ​ബി​നെ 194 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​ക്കി​യി​ട്ടും കേ​ര​ള​ത്തി​നു മേ​ൽ​ക്കൈ നേ​ടാ​ൻ സാ​ധി​ച്ചി​ല്ല.

പ​ഞ്ചാ​ബു നേ​ടി​യ 194 റ​ൺ​സി​ന് മ​റു​പ​ടി പ​റ​ഞ്ഞ കേ​ര​ളം 179 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ഇ​തോ​ടെ കേ​ര​ളം 15 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ് ലീ​ഡ് വ​ഴ​ങ്ങി. എ​ട്ടാം ന​മ്പ​റി​ൽ ഇ​റ​ങ്ങി​യ വി​ക്ക​റ്റ് കീ​പ്പ​ർ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നാ​ണ് (38) ടോ​പ് സ്കോ​റ​ർ.

മൂ​ന്നാം ദി​വ​സം ക​ളി അ​വ​സാ​നി​ക്കു​ന്പോ​ൾ പ​ഞ്ചാ​ബ് മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 23 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. ഇ​തോ​ടെ പ​ഞ്ചാ​ബി​ന് 38 റ​ൺ​സ് ലീ​ഡാ​യി. അ​ഭ​യ് ചൗ​ധ​രി(12),ന​മാ​ൻ ധി​ർ(7),സി​ദ്ധാ​ർ​ത്ഥ് കൗ​ൾ(0) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

ആ​ദ്യ ഇ​ന്നിം​ഗി​സി​ൽ പ​ഞ്ചാ​ബി​നു വേ​ണ്ടി മാ​യ​ങ്ക് മാ​ർ​ക്ക​ണ്ഡെ ആ​റും ഗു​ർ​നൂ​ർ ബ്രാ​ർ മൂ​ന്നും ഇ​മാ​ൻ​ജോ​ത് സിം​ഗ് ഒ​രു വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി. നേ​ര​ത്തെ കേ​ര​ള​ത്തി​നു വേ​ണ്ടി ആ​ദി​ത്യ സ​ർ​വാ​തെ​യും ജ​ല​ജ് സ​ക്സേ​ന​യും അ​ഞ്ച് വി​ക്ക​റ്റ് വീ​തം നേ​ടി​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക