എ​ഡി​ജി​പി അ​ജി​ത് കു​മാ​ർ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ട​തി​ൽ തെ​റ്റി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി
Saturday, October 5, 2024 11:01 AM IST
കൊ​ല്ലം: എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​ര്‍ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ട​തി​ൽ തെ​റ്റി​ല്ലെ​ന്ന് എ​സ്എ​ന്‍​ഡി​പി​യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. ഇ​ന്ത്യ ഭ​രി​ക്കു​ന്ന​വ​രു​ടെ പോ​ഷ​ക സം​ഘ​ട​നാ നേ​താ​വി​നെ എ​ഡി​ജി​പി ക​ണ്ട​ത് മ​ഹാ​പാ​പ​മാ​യി തോ​ന്നു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൃ​ശൂ​ർ പൂ​രം ക​ല​ക്കി​യ​തി​ൽ ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ട് എ​ഡി​ജി​പി​ക്ക് എ​തി​രാ​ണ്. മു​ഖ്യ​മ​ന്ത്രി എ​ഡി​ജി​പി​യെ സം​ര​ക്ഷി​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി എ​ഡി​ജി​പി​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​യാ​ളാ​ണ് താ​നെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

അ​ൻ​വ​റി​ന്‍റെ വി​മ​ർ​ശ​നം നേ​ര​ത്തെ ഒ​ന്നും കേ​ട്ടി​ല്ല. ഇ​ഷ്ട​മി​ല്ലാ​ത്ത അ​ച്ചി തൊ​ട്ട​തെ​ല്ലാം കു​റ്റം എ​ന്ന രീ​തി​യി​ലാ​ണ് അ​ന്‍​വ​റി​ന്‍റെ വി​മ​ര്‍​ശ​നം. എ​ന്താ​യാ​ലും അ​ൻ​വ​റി​ന് പി​ന്നാ​ലെ കൂ​ടാ​ൻ ആ​ളു​ക​ൾ ഉ​ണ്ട്.

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ കൈ​യി​ൽ നി​ന്ന് പോ​യി എ​ന്ന​ത് നേ​രാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക