മലപ്പുറം: പി.വി അൻവർ എംഎൽഎയുടെ വീടിന് സുരക്ഷയൊരുക്കും. വീടിന് സമീപം പോലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കാനാണ് തീരുമാനം. മലപ്പുറം ജില്ലാ പോലീസ് മേധാവി ഇതുസംബന്ധിച്ച് ഉത്തരവിട്ടു.
പി.വി അൻവർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞദിവസം നിലമ്പൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ അൻവറിനെതിരേ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു.
കൈയും കാലും വെട്ടി ചാലിയാർ പുഴയിൽ എറിയുമെന്നായിരുന്നു ഭീഷണി. സംഭവത്തിൽ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.