തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​തി​ലെ റി​പ്പോ​ർ​ട്ട് എ​ഡി​ജി​പി ഇ​ന്ന് സ​മ​ർ​പ്പി​ക്കും
Saturday, September 21, 2024 6:04 AM IST
തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​തി​നെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് എ​ഡി​ജി​പി എം​ആ​ർ. അ​ജി​ത് കു​മാ​ർ ഇ​ന്ന് സ​മ​ർ​പ്പി​ക്കും. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് എ​ഡി​ജി​പി മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും കൈ​മാ​റും.

ഒ​രാ​ഴ്ച കൊ​ണ്ട് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശം. നാ​ല് മാ​സം ക​ഴി​ഞ്ഞാ​ണ് ക്ര​മ​സ​മാ​ധ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് ല​ഭി​ച്ച പ​രാ​തി​ക​ളാ​ണ് അ​ന്വേ​ഷ​ണ​ത്തി​നാ​യി കൈ​മാ​റി​യ​ത്.

എം.​ആ​ർ.​അ​ജി​ത് കു​മാ​ർ തൃ​ശൂ​രി​ലു​ള്ള​പ്പോ​ഴാ​ണ് പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ന്ന​ത്. തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ടാ​നു​ള്ള കാ​ര​ണം ചൂ​ണ്ടി​കാ​ട്ടി തൃ​ശൂ​ർ ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന അ​ങ്കി​ത് അ​ശോ​കി​നെ സ്ഥ​ലം മാ​റ്റി​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക