ര​ഞ്ജി​ത്തി​നെ​തി​രാ​യ പീ​ഡ​ന​ പ​രാ​തി; ബം​ഗാ​ളി ന​ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി
Friday, September 20, 2024 5:38 PM IST
കോ​ൽ​ക്ക​ത്ത: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗീ​കാ​തി​ക്ര​മ പ​രാ​തി​യി​ൽ ബം​ഗാ​ളി ന​ടി യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. കോ​ൽ​ക്ക​ത്ത സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് ന​ടി ര​ഹ​സ്യ മൊ​ഴി ന​ല്‍​കി​യ​ത്.

പാ​ലേ​രി മാ​ണി​ക്യം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ളാ​ണ് ത​നി​ക്ക് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​തെ​ന്ന് ന​ടി പ​റ​ഞ്ഞി​രു​ന്നു. ക​ട​വ​ന്ത്ര​യി​ലെ പ്ലാ​റ്റി​ൽ​വ​ച്ച് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യാ​ണ് ന​ടി​യു​ടെ പ​രാ​തി.

മോ​ശം അ​നു​ഭ​വം നേ​രി​ട്ട​തോ​ടെ ഫ്ലാ​റ്റി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി. ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ‌ വി​വാ​ദ​മാ​യ​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ നി​ന്ന് താ​ൻ കു​റ​ച്ചു നാ​ൾ വി​ട്ടു നി​ൽ​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ബം​ഗാ​ളി ന​ടി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക