മോ​ദി​യെ കാ​ണു​മെ​ന്ന ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​ ച​ർ​ച്ചയാകുന്നു
Thursday, September 19, 2024 1:26 AM IST
ന്യൂ​ഡ​ൽ​ഹി: ക്വാ​ഡ്, യു​എ​ൻ ഉ​ച്ച​കോ​ടി​ക​ൾ​ക്കാ​യി അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കാ​ണു​മെ​ന്ന ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന വ​ലി​യ ച​ർ​ച്ച​യാ​കു​മ്പോ​ഴും മൗ​നം പാ​ലി​ച്ച് ഇ​ന്ത്യ.

മോ​ദി​യെ കാ​ണു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ ട്രം​പ് പ​റ​ഞ്ഞ​ത്. ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കാ​ൻ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ഇ​തു​വ​രെ​യും ത​യാ​റാ​യി​ട്ടി​ല്ല.

മോ​ദി-​ട്രം​പ് കൂ​ടി​ക്കാ​ഴ്ച എ​ന്നാ​കും എ​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​ന​ങ്ങ​ളും ഇ​തു​വ​രെ​യും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ട്രം​പി​നൊ​പ്പം ക​മ​ല ഹാ​രി​സി​നെ​യും പ്ര​ധാ​ന​മ​ന്ത്രി കാ​ണു​മോ എ​ന്ന​തും വ്യ​ക്ത​മ​ല്ല.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക