ഞെ​ട്ടി​ത്ത​രി​ച്ച് ഹി​സ്ബു​ള്ള: വാ​ക്കി​ടോ​ക്കി​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു; ഒൻപത് മ​ര​ണം
Wednesday, September 18, 2024 9:12 PM IST
ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ലെ ഹി​സ്ബു​ള്ള​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്കി ടോ​ക്കി​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച് ഒൻപത് പേ​ർ മ​രി​ച്ചു. നിരവധിപ്പേർക്ക് പരിക്ക്. മ​ധ്യ-​കി​ഴ​ക്ക​ൻ രാ​ജ്യ​ത്തു​ട​നീ​ളം പേ​ജ​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച് പ​ന്ത്ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 2,800-ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​തി​ന് ഒ​രു ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഈ ​സം​ഭ​വം.

എ​ത്ര വാ​ക്കി-​ടോ​ക്കി​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു​വെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല. കി​ഴ​ക്ക​ൻ ലെ​ബ​ന​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ലാ​ൻ​ഡ്‌​ലൈ​ൻ ടെ​ലി​ഫോ​ണു​ക​ളും പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, വ​യ​ർ​ലെ​സ് റേ​ഡി​യോ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ക്കി-​ടോ​ക്കി​ക​ളും ഏ​ക​ദേ​ശം അ​ഞ്ച് മാ​സം മു​മ്പ് വാ​ങ്ങി​യ​താ​ണ്, ഏ​ക​ദേ​ശം ഇ​തേ​സ​മ​യം ത​ന്നെ​യാ​ണ് പേ​ജ​റു​ക​ളും രാ​ജ്യ​ത്ത് ഇ​റ​ക്കു​മ​തി ചെ​യ്തി​രി​ക്കു​ന്ന​ത്.

തെ​ക്ക​ൻ ലെ​ബ​ന​നി​ലും ബെ​യ്റൂ​ട്ടി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ഇ​ന്ന് സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​ത്. ഇ​ന്ന​ലെ ന​ട​ന്ന പേ​ജ​ർ സ്‌​ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ളു​ക​ൾ​ക്കാ​യി ഹി​സ്ബു​ല്ല സം​ഘ​ടി​പ്പി​ച്ച ശ​വ​സം​സ്‌​കാ​ര ച​ട​ങ്ങി​ന് സ​മീ​പ​മാ​ണ് സ്‌​ഫോ​ട​ന​ങ്ങ​ളി​ലൊ​ന്ന് ഉ​ണ്ടാ​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക