മാഡ്രിഡ്: ലാലിഗയില്‍ കരുത്തരായ റയല്‍ മാഡ്രിഡിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് റയല്‍ സോസിഡാഡിനെ പാരാജയപ്പെടുത്തി.
വിനിഷ്യസ് ജൂനിയറും എംബാപ്പെയും ആണ് റയലിനായി ഗോളുകള്‍ നേടിയത്. വിനിഷ്യസ് 58-ാം മിനിറ്റിലും എംബാപ്പെ 75-ാം മിനിറ്റിലുമാണ് ഗോള്‍ നേടിയത്. ഇരുവരും പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ നേടിയത്.
ജയത്തോടെ റയലിന് 11 പോയന്റായി. ലാലിഗ പോയന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് റയല്‍.