കോഴിക്കോട്: ഉള്ള്യേരി മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജിന് ബന്ധുക്കൾ പരാതി നൽകി. ശനിയാഴ്ച വൈകുന്നേരം യുവതിയുടെ മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു.
ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി മാനേജ്മെന്റും അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
തുടർന്നാണ് അശ്വതിയുടെ മൃതദേഹം സംസ്കരിക്കുന്നതിനായി കൊണ്ടുപോയത്. നരഹത്യക്ക് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചതായി പ്രതിഷേധക്കാരും പറഞ്ഞു.