ജ​മ്മു കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചു
Saturday, September 14, 2024 11:29 AM IST
ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു. സൈ​ന്യ​വും ജ​മ്മു കാ​ഷ്മീ​ര്‍ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് ഭീ​ക​ര​രെ വ​ധി​ച്ച​ത്.

മേ​ഖ​ല​യി​ല്‍ ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച ജ​മ്മു കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​ർ ദു​ഗ​ഡ്ഡ വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് സൈ​നി​ക​ർ വീ​ര​മൃ​ത്യു​വ​രി​ച്ചി​രു​ന്നു. വ​ന​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ർ സൈ​നി​ക​ർ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക