ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനം വൈകുന്നു. വിമാനം പുറപ്പെടെണ്ട സമയം കഴിഞ്ഞ് 10 മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല.
വെള്ളിയാഴ്ച രാത്രി 8.55 നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഓണത്തിന് നാട്ടിലേക്കു പോകുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.
വിമാനം വൈകുന്നതിന്റെ കാരണം അധികൃതർ വ്യക്തമായിട്ടില്ല.