കേ​ര​ളാ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ സം​ഘ​ർ​ഷം: കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്
Thursday, September 12, 2024 6:59 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് തെ​ര​ഞ്ഞെു​പ്പി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ത്തി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. സ​ർ​വ​ക​ലാ​ശാ​ല ജി​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ആ​ക്ര​മി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്. കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഘ​ർ​ഷ​ത്തി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​തി​ന് ര​ജി​സ്ട്രാ​ർ ഇ​ന്ന് പ​രാ​തി ന​ൽ​കും. വോ​ട്ടെ​ണ്ണ​ലി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്. സം​ഘ​ർ​ഷ​ത്തെ​തു​ട​ർ​ന്ന് വോ​ട്ടെ​ണ്ണ​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇ​ല​ക്ഷ​ൻ റ​ദ്ദാ​ക്കി​യ​താ​യും സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.

സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ ര​ക്ഷി​ച്ച​തെ​ന്ന് പോലീ​സ് പ​റ​യു​ന്നു, എ​ന്നാ​ൽ എ​ഫ്ഐ​ആ‌​റി​ൽ ആ​രു​ടെ​യും പേ​ര് പ​റ​ഞ്ഞ് പ്ര​തി ചേ​ർ​ത്തി​ട്ടി​ല്ല.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക