ഇംഫാല്‍: മണിപ്പുരിലെ കാംഗ്പോക്പിയില്‍ കുക്കി-മേയ്തി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. 46 വയസുകാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്.
അക്രമികള്‍ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കി. ഈ വീടുകളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടെന്നാണ് വിവരം. ഒരാഴ്ചയായി സംസ്ഥാനത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.
ഡ്രോണുകളും മിസൈലുകളും അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള അക്രമമാണ് നടക്കുന്നതെന്ന് പോലീസ് അറിയിച്ചിരുന്നു. കാംഗ്പോക്പിയിലും ചുരാചന്ദ്പുരിലുമായി സുരക്ഷാസേന നടത്തിയ തിരച്ചിലില്‍ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു.