ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് എഎപി. കോണ്‍ഗ്രസുമായി സഖ്യചർച്ചകൾ നടക്കുന്നതിനിടെയാണ് 20 പേരുടെ ആദ്യപട്ടിക പുറത്തു വിട്ടത്.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ മത്സരിക്കുന്ന ഗഢി സംപ്ല - കിലോയിലും ഗുസ്തി താരം വിനേഷ് ഫോഗട്ട് മത്സരിക്കുന്ന ജുലാനയിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
വോട്ട് വിഭജിച്ചുപോകരുതെന്നും സഖ്യമായി മത്സരിക്കാനുള്ള സാധ്യത തേടണമെന്നും കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. രാഹുലിന്റെ നിര്‍ദേശത്തെ എഎപി സ്വാഗതംചെയ്തിരുന്നു.
തുടർന്ന് കോണ്‍ഗ്രസുമായി എഎപി സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. 20 സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട എഎപിക്ക് അഞ്ചു സീറ്റ് നൽകാനെ കഴിയൂവെന്നാണ് കോണ്‍ഗ്രസ് നിലപാട്.