ന്യൂഡൽഹി: മുൻ ഗുസ്തി താരവും കോൺഗ്രസ് നേതാവുമായ ബജ്രംഗ് പുനിയായ്ക്ക് വധഭീഷണി. വിദേശ ഫോൺ നമ്പരിൽ നിന്ന് വാട്ട്സ് ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോണ്‍ഗ്രസ് വിട്ടില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കാന്‍ തയാറായിക്കോ എന്നായിരുന്നു ഭീഷണി.
കോണ്‍ഗ്രസ് വിടുന്നതാവും നിങ്ങള്‍ക്കും കുടുംബത്തിനും നല്ലത്. ഇത് അവസാനത്തെ മുന്നറിയിപ്പാണ്. ഞങ്ങളാരാണെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് നിങ്ങളെ കാണിച്ച് താരം. എവിടെ വേണമെങ്കിലും പരാതിപ്പെട്ടോളൂ. ഇത് ഞങ്ങളുടെ ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പാണെന്നും സന്ദേശത്തില്‍ പറയുന്നു.
ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ബജ്രംഗ് പുനിയ സോനിപത്തിലെ ബാല്‍ഗഢ് പോലീസ് സ്റ്റേഷനില്‍ പരാതി നൽകി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയായും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.