വ്യാ​പ​ക​ മ​ഴ​ക്ക് സാ​ധ്യ​ത​യി​ല്ല; ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് ര​ണ്ട് ജി​ല്ല​ക​ളി​ല്‍ മാ​ത്രം
Saturday, July 27, 2024 8:22 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച വ്യാ​പ​കമായ മ​ഴ​യ്ക്ക് സാ​ധ്യ​ത ഇ​ല്ല. ക​ണ്ണൂ​ര്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലും 30ന് ​കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​തി​നി​ടെ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, മാ​ഹി തീ​ര​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണ്. ഉ​യ​ര്‍​ന്ന തി​ര​മാ​ല​ക​ള്‍​ക്കും ക​ട​ല്‍ കൂ​ടു​ത​ല്‍ പ്ര​ക്ഷു​ബ്ദ്ധ​മാ​കാ​നും സാ​ധ്യ​ത​യു​ള്ള​താ​യി ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

കേ​ര​ള തീ​ര​ത്ത് ഇ​ന്ന് രാ​ത്രി 11.30 വ​രെ ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സ​ത്തി​നും 2.9 മു​ത​ല്‍ 3.2 മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ന് രാ​ത്രി 11.30 വ​രെ ത​മി​ഴ്നാ​ട് തീ​ര​ത്ത് ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സ​ത്തി​നും 1.8 മു​ത​ല്‍ 2.8 മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ല​ക്ഷ​ദ്വീ​പ്, ക​ര്‍​ണാ​ട​ക തീ​ര​ങ്ങ​ള്‍​ക്കും ഉ​യ​ര്‍​ന്ന തി​ര​മാ​ല ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക