പാ​രീ​സ് ഒ​ളിമ്പി​ക്സി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം; മാ​ർ​ച്ച് പാ​സ്റ്റി​ൽ ആ​ദ്യ​മെ​ത്തി​യ​ത് ഗ്രീ​സ്
Saturday, July 27, 2024 1:31 AM IST
പാ​രീസ്: ആ​മു​ഖ വീ​ഡി​യോ പ്ര​ദ​ർ​ശ​ന​ത്തോ​ടെ പാ​രീസി​ൽ ഒ​ളിമ്പി​​ക്സ് 2024 ന് ​വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. ഒ​രു മി​നി​റ്റി​ല​ധി​കം നീ​ണ്ടു​നി​ന്ന ആ​മു​ഖ വീ​ഡി​യോ പ്ര​ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്.

ഫ്ര​ഞ്ച് മൊ​റോ​ക്ക​ൻ ന​ട​ൻ ജ​മെ​ൽ ഡെ​ബ്ബൗ​സ് വീ​ഡി​യോ​യി​ൽ ഒ​ളിമ്പി​​ക്സ് ദീ​പ​ശി​ഖ​യു​മാ​യി ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഫ്രാ​ൻ​സ് ഫു​ട്ബോ​ൾ ഇ​തി​ഹാ​സം സി​ന​ദി​ൻ സി​ദാ​ൻ വീ​ഡി​യോ​യി​ൽ ഒ​ളിമ്പി​​ക്സ് ദീ​പ​ശി​ഖ​യു​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

ആ​മു​ഖ വീ​ഡി​യോ​യ്ക്ക് ശേ​ഷം ഓ​രോ രാ​ജ്യ​ങ്ങ​ളു​ടെ​യും താ​ര​ങ്ങ​ളു​മാ​യി മാ​ർ​ച്ച് പാ​സ്റ്റ് ആ​രം​ഭി​ച്ചു. ഗ്രീ​സ് താ​ര​ങ്ങ​ളു​ടെ വ​ര​വോ​ടെ​യാ​ണ് മാ​ർ​ച്ച് പാ​സ്റ്റി​ന് തു​ട​ക്ക​മി​ട്ട​ത്. പി​ന്നാ​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക, അ​ങ്കോ​ള, അ​ർ​ജ​ന്‍റീ​ന, ബ​ഹ്റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ താ​ര​ങ്ങ​ളും എ​ത്തി.

തൊ​ട്ടു പി​ന്നാ​ലെ ആ​ദ്യ സം​ഗീ​താ​വി​ഷ്ക​ര​ണം ഉ​ണ്ടാ​യി. അ​മേ​രി​ക്ക​ൻ പോ​പ് ഗാ​യി​ക ലേ​ഡി ഗാ​ഗ​യു​ടെ നൃ​ത്ത പ്ര​ക​ട​നം വേ​ദി​യി​ൽ അ​ര​ങ്ങേ​റി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക