ഇ​ന്ത്യ-​സിം​ബാ​ബ്‌​വെ മൂ​ന്നാം ടി-20; ​ഇ​ന്ത്യ​ക്ക് ജ​യം
Wednesday, July 10, 2024 8:08 PM IST
ഹ​രാ​രെ: ഇ​ന്ത്യ-​സിം​ബാ​ബ്‌​വെ മൂ​ന്നാം ടി-20 ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം. 23 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ഇ​ന്ത്യ സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രേ നേ​ടി​യ​ത്. ഇ​തോ‌​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം നേ​ടി ഇ​ന്ത്യ പ​ര​മ്പ​ര​യി​ൽ മു​ന്നി​ലെ​ത്തി.

ടോ​സ് നേ​ടി ആ​ദ്യ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 182 എ​ന്ന സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി. പി​ന്നാ​ലെ മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സിം​ബാ​ബ്‌​വെ​യ്ക്ക് ഇ​ന്ത്യ​യു​ടെ സ്കോ​ർ മ​റി​ക​ട​ക്കാ​നാ​യി​ല്ല.

20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 159 റ​ൺ​സ് മാ​ത്ര​മാ​ണ് സിം​ബാ​ബ്‌​വെ​യ്ക്ക് നേ​ടാ​നാ​യ​ത്. 37 റ​ൺ​സ് എ​ടു​ത്ത മ​ദാ​ന്ദെ​യും 65 റ​ൺ​സ് എ​ടു​ത്ത മ​യേ​ർ​സും മാ​ത്ര​മാ​ണ് സിം​ബാ​ബ്‌​വെ​ക്ക് ആ​യി തി​ള​ങ്ങി​യ​ത്. അ​വ​സാ​നം മ​യേ​ർ​സ് ഒ​റ്റ​യ്ക്ക് പൊ​രു​തി എ​ങ്കി​ലും ഇ​ന്ത്യ​യു​ടെ സ്കോ​ർ മ​റി​ക‌ട​ക്കാ​നാ​യി​ല്ല.

ഇ​ന്ത്യ​ക്ക് വേ​ണ്ടി വാ​ഷി​ഗ്ട​ൻ സു​ന്ദ​ർ മൂ​ന്ന് വി​ക്ക​റ്റും ആ​വേ​ശ് ഖാ​ൻ ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി. ഖ​ലീ​ൽ അ​ഹ​മ്മ​ദ് ഒ​രു വി​ക്ക​റ്റും നേ​ടി. ഓ​പ്പ​ണ​ര്‍​മാ​രാ​യ ജൈ​സ്വാ​ള്‍ - ഗി​ൽ കൂ​ട്ടു​കെ​ട്ട് 67 റ​ൺ​സ് നേ​ടി.

പി​ന്നീ​ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ അ​ഭി​ഷേ​ക് ശ​ര്‍​മ​യെ​യും റാ​സ പു​റ​ത്താ​ക്കി. തുട​ർ​ന്ന് നേ​ടി ഗി​ൽ - ഗാ​യ​ക്വാ​ഡ് കൂ​ട്ടു​കെ​ട്ടാ​ണ് മൂ​ന്നാം വി​ക്ക​റ്റി​ൽ 72 റ​ൺ​സ് നേ​ടി ഇ​ന്ത്യ​യെ മു​ന്നോ​ട്ട് ന​യി​ച്ച​ത്.