എം.​കെ.​വ​ർ​ഗീ​സി​ന് ബി​ജെ​പി ചാ​യ്‌​വ്; തൃ​ശൂ​ർ മേ​യ​റെ മാ​റ്റ​ണ​മെ​ന്ന് സി​പി​ഐ
Monday, July 8, 2024 4:53 PM IST
തൃ​ശൂ​ർ: മേ​യ​ർ എം.​കെ.​വ​ർ​ഗീ​സി​നെ സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റ​ണ​മെ​ന്ന് സി​പി​ഐ തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി വ​ത്സ​രാ​ജ്. മേ​യ​ർ​ക്ക് ബി​ജെ​പി ചാ​യ്‌​വാ​ണെ​ന്നും കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ്‌​ഗോ​പി​യെ പു​ക​ഴ്ത്തു​ന്ന​ത് മേ​യ​ർ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും വ​ത്സ​രാ​ജ് പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷം പി​ന്തു​ണ​യ്ക്കു​ന്ന മേ​യ​ര്‍ മ​ന​സി​ല്‍ സു​രേ​ഷ് ഗോ​പി​യോ​ടു​ള്ള ആ​രാ​ധ​ന​യും അ​തു​വ​ഴി ബി​ജെ​പി​യെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യും ചെ​യ്യു​ന്ന രാ​ഷ്ട്രീ​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് ഇ​ത് ഗൗ​ര​വ​മാ​യി​ട്ട് കാ​ണ​ണം.​തൃ​ശൂ​രി​ലെ പ​രാ​ജ​യ​ത്തി​ന് ഒ​രു കാ​ര​ണം മേ​യ​റു​ടെ നി​ല​പാ​ടു​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ വ​ത്സ​രാ​ജ് തു​ട​ർ ന​ട​പ​ടി​ക​ൾ മേ​യ​റു​ടെ നി​ല​പാ​ട​റി​ഞ്ഞ ശേ​ഷ​മു​ണ്ടാ​കു​മെ​ന്നും അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​സ​മ​യ​ത്ത് സു​രേ​ഷ് ഗോ​പി​യെ പു​ക​ഴ്ത്തി​യ മേ​യ​റു​ടെ ന​ട​പ​ടി വി​വാ​ദ​മാ​യി​രു​ന്നു. വി​ജ​യ​ത്തി​ന് പി​ന്നാ​ലെ തൃ​ശൂ​രി​ലെ ഹോ​ട്ട​ലി​ൽ അ​വി​ചാ​രി​ത​മാ​യി മേ​യ​റും സു​രേ​ഷ് ഗോ​പി​യും ക​ണ്ടു​മു​ട്ടി​യി​രു​ന്നു. എം​പി​യു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​യ​ർ പൂ​ർ​ണ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് തൃ​ശൂ​രി​ൽ ന​ട​ത്തി​യ ഒ​രു പ​രി​പാ​ടി​യി​ൽ സു​രേ​ഷ് ഗോ​പി​യെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് മേ​യ​ർ വീ​ണ്ടും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ സി​പി​ഐ​യു​ടെ രാ​ജി ആ​വ​ശ്യം താ​ൻ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക