ബ​ന്ദി​ക​ളെ വി​ട്ട​യ​ക്കും ; ഇ​സ്രാ​യേ​ൽ ഹ​മാ​സ് ച​ർ​ച്ച വി​ജ​യ​ത്തി​ലേ​ക്ക്
Sunday, July 7, 2024 4:19 AM IST
ജ​റു​സ​ലേം : ഗാ​സ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ ച​ർ​ച്ച വി​ജ​യ​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന. ബ​ന്ദി​ക​ളെ വി​ട്ട​യ​യ്ക്കു​ന്ന​തി​നും ഘ​ട്ടം ഘ​ട്ട​മാ​യി വെ​ടി​നി​ർ​ത്ത​ലി​നു യു​എ​സ് വ​ച്ച വ്യ​വ​സ്ഥ​ക​ൾ​ക്ക് ഹ​മാ​സ് പ്രാ​ഥ​മി​ക അം​ഗീ​കാ​രം ന​ൽ​കി.

ക​രാ​ർ ഒ​പ്പി​ടും മു​മ്പ് സ്ഥി​രം വെ​ടി​നി​ർ​ത്ത​ലി​ന് ഇ​സ്രാ​യേ​ൽ സ​മ്മ​തി​ക്ക​ണ​മെ​ന്ന സു​പ്ര​ധാ​ന ആ​വ​ശ്യം ഒ​ഴി​വാ​ക്കാ​നും ഹ​മാ​സ് സ​മ്മ​തി​ച്ചു. പ​ക​രം ആ​റ് ആ​ഴ്ച നീ​ളു​ന്ന ആ​ദ്യ​ഘ​ട്ട വെ​ടി​നി​ർ​ത്ത​ലി​നി​ടെ ച​ർ​ച്ച​ക​ളി​ലൂ​ടെ സ്ഥി​രം വെ​ടി​നി​ർ​ത്ത​ലി​ലേ​ക്ക് എ​ത്താ​മെ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​വും സ​മാ​ധാ​ന​ശ്ര​മം ആ​രം​ഭി​ക്കു​ക.

ദോ​ഹ​യി​ലെ പ്രാ​രം​ഭ ച​ർ​ച്ച​യി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​രു​പ​ക്ഷ​വും ധാ​ര​ണ​യാ​യി. പ്രാ​രം​ഭ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം മൊ​സാ​ദ് ത​ല​വ​ൻ ഇ​സ്രാ​യേ​ലി​ലേ​ക്കു മ​ട​ങ്ങി. അ​ടു​ത്ത​യാ​ഴ്ച ച​ർ​ച്ച തു​ട​രു​മെ​ന്ന് ഇ​സ്രാ​യേ​ൽ അ​റി​യിച്ചു.

ഗാ​സ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി ഖ​ത്ത​ർ, ഈ​ജി​പ്ത്, യു​എ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക