അ​വ​സാ​ന നി​മി​ഷം തു​ർ​ക്കി വീ​ണു; നെ​ത​ർ​ല​ൻ​ഡ്സ് സെ​മി​യി​ൽ
Sunday, July 7, 2024 4:03 AM IST
ബ​ർ​ലി​ൻ: യൂ​റോ​ക​പ്പ് ഫു​ട്ബോ​ളി​ൽ തു​ർ​ക്കി​യെ 2-1നു ​തോ​ൽ​പി​ച്ച് നെ​ത​ർ​ല​ൻ​ഡ്സ് സെ​മി​യി​ൽ. ഒ​രു ഗോ​ളി​ന് പി​ന്നി​ട്ടു​നി​ന്ന ഡ​ച്ച് പ​ട അ​വ​സാ​ന​നി​മി​ഷ​മാ​ണ് വി​ജ​യി​ച്ച് ക​യ​റി​യ​ത്.

35-ാം മി​നി​റ്റി​ല്‍ സാ​മ​ത്ത് അ​ക​യ്ഡി​നാ​ണ് തു​ര്‍​ക്കി​യ്ക്കാ​യി ഗോ​ള​ടി​ച്ച​ത്. 70-ാം മി​നി​റ്റി​ല്‍ സ്റ്റീ​ഫ​ന്‍ ഡി ​വ്രി​ജി​ന്‍റെ​യും 76-ാം മി​നി​റ്റി​ലെ തു​ര്‍​ക്കി താ​രം മെ​ര്‍​ട് മു​ള്‍​ഡ​റു​ടെ സെ​ല്‍​ഫ് ഗോ​ളു​മാ​ണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്.

ആ​ദ്യ പ​കു​തി​യി​ല്‍ തി​രി​ച്ച​ടി​ക്കാ​നു​ള്ള നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ എ​ല്ലാ ശ്ര​മ​ങ്ങ​ളും തു​ർ​ക്കി ത​ട​ഞ്ഞു. പ​ന്ത് കി​ട്ടി​യ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ഡ​ച്ച് ഗോ​ള്‍​മു​ഖം വി​റ​പ്പി​ക്കാ​നും തു​ര്‍​ക്കി​ക്ക് ക​ഴി​ഞ്ഞു. അ​തോ​ടെ ആ​ദ്യ പ​കു​തി ഒ​രു ഗോ​ളി​ന് തു​ര്‍​ക്കി മു​ന്നി​ട്ടു​നി​ന്നു.

എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ഗ്രൗ​ണ്ടി​ൽ എ​ത്തി​യ ഡ​ച്ച് പ​ട എ​ങ്ങ​നെയും ക​ളി​വി​ജ​യി​ക്ക​ണ​മെ​ന്ന വാ​ശി​യി​ൽ ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ട്ടു. ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ 70-ാം മി​നി​റ്റി​ല്‍ ആ​ദ്യ ഗോ​ൾ പി​റ​ന്നു.

76-ാം മി​നി​റ്റി​ൽ സെ​ല്‍​ഫ് ഗോ​ളു​കൂ​ടി വ​ന്ന​തോ​ടെ നെ​ത​ർ​ല​ൻ​ഡ്സ് സെ​മി​യി​ലേ​ക്ക് മാ​ർ​ച്ചു ചെ​യ്തു. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന സെ​മി​യി​ൽ ഇം​ഗ്ല​ണ്ടാ​ണ് നെ​ത​ര്‍​ഡ​ല​ന്‍​ഡ്‌​സി​ന്‍റെ എ​തി​രാ​ളി​ക​ള്‍.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക