മു​ത​ല​പ്പൊ​ഴി​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം; കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​നെ ത​ട​ഞ്ഞു
Thursday, July 4, 2024 2:41 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍. മ​ന്ത്രി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

മു​ത​ല​പ്പൊ​ഴി​യിലെ മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങളുമായി ബ​ന്ധ​പ്പെ​ട്ട യോ​ഗം ക​ഴി​ഞ്ഞ് മ​ന്ത്രി പു​റ​ത്തേ​ക്കു വ​ന്ന​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. യോ​ഗ​ത്തി​ല്‍ അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ന്നും മ​ന്ത്രി​യെ കാ​ണാ​ന്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​രോ​പി​ച്ചു.

മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം പ്ര​ഹ​സ​ന​മാ​ണെ​ന്ന് ആ​രോ​പി​ച്ച് വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ക്കം റോഡിൽ
കി​ട​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ്ര​വ​ര്‍​ത്ത​ക​രെ പൊ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചു പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കി​യ ശേ​ഷ​മാ​ണ് മ​ന്ത്രി​യെ ക​ട​ത്തി​വി​ട്ട​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക