വയനാട്: കേണിച്ചിറയിൽ ജനവാസമേഖലയിൽ ഇറങ്ങി ഭീതിപരത്തിയ കടുവ കൂട്ടിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഞായറാഴ്ച രാത്രിയിൽ കടുവ കുടുങ്ങിയത്.
കഴിഞ്ഞ ദിവസം രണ്ടു പശുക്കളെ കൊന്ന ബെന്നിയുടെ തൊഴുത്തിനടത്ത് ഞായറാഴ്ച രാത്രി വീണ്ടും കടുവ എത്തിയിരുന്നു. ഇന്നലെ രാത്രി മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. തോൽപ്പെട്ടി 17 എന്ന കടുവയാണ് പശുക്കളെ ആക്രമിച്ചത്.
മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിൽ കയറി ആയിരുന്നു ആക്രമണം. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെ കടുവ കൊന്നു. കിഴക്കേൽ സാബുവിന്റെ പശുവിനെ കഴിഞ്ഞ ദിവസം കടുവ കൊന്നിരുന്നു.
തുടർന്ന് കടുവയെ മയക്കുവെടിവയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു.