ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ ശി​ക്ഷ ക​ഠി​ന​മാ​ക്കി; വ്യവസ്ഥകൾ കേ​ന്ദ്രസ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ചെ​യ്തു
Saturday, June 22, 2024 1:22 AM IST
ന്യൂ​ഡ​ൽ​ഹി: നീ​റ്റ്, നെ​റ്റ് ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ ശി​ക്ഷ ക​ഠി​ന​മാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ. ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച ത​ട​യാ​ൻ നി​യ​മ​ത്തി​ലെ വ്യവസ്ഥകൾ വി​ജ്ഞാ​പ​നം ചെ​യ്തു. പൊ​തു​പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ പേ​പ്പ​റു​ക​ൾ ചോ​ർ​ത്തു​ന്ന​തി​ന് ക​ടു​ത്ത ശി​ക്ഷ​ക​ളാ​ണ് പു​തി​യ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്.

സം​ഘ​ടി​ത കു​റ്റ​ങ്ങ​ൾ​ക്ക് പ​ത്ത് വ​ർ​ഷം വ​രെ ത​ട​വും ഒ​രു കോ​ടി രൂ​പ വ​രെ പി​ഴ​യും ല​ഭി​ക്കാം. ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ത്തി​യാ​ൽ അ​ഞ്ച് വ​ർ​ഷം വ​രെ ത​ട​വ് കു​റ​ഞ്ഞ ശി​ക്ഷ ഉ​റ​പ്പാ​ക്കി​യാ​ണ് നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ൽ പാ​സാ​ക്കി​യ നി​യ​മ​ത്തി​ല​ന്‍റെ വ്യ​വ​സ്ഥ​ക​ളാ​ണ് വി​ജ്ഞാ​പ​നം​ചെ​യ്ത​ത്.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ വി​കൃ​ത​മാ​ക്കു​ക​യോ അ​വ​യി​ൽ കൃ​ത്രി​മം കാ​ണി​ക്കു​ക​യോ ചെ​യ്യു​ന്ന​തി​ന് കു​റ‌​ഞ്ഞ​ത് മൂ​ന്ന് വ​ർ​ഷം ത​ട​വ് ല​ഭി​ക്കും. ഇ​ത് അ​ഞ്ച് വ​ർ​ഷം വ​രെ ദീ​ർ​ഘി​പ്പി​ക്കു​ക​യും പ​ത്ത് ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്യാ​നാ​വും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക