മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചെന്ന് പരാതി. പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ച് മുന്നോട്ട് പോയാല്‍ വീല്ചെയറിലാകുമെന്നാണ് ഭീഷണി.
ഫോണിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. മുസ്ലീം ലീഗ് പ്രവര്ത്തകന് റാഫി പുതിയകടവാണ് സന്ദേശം അയച്ചതെന്ന് കാട്ടി മുഈനലി തങ്ങള്‍ പോലീസില്‍ പരാതി നല്കി. ഫോണ്‍ സന്ദേശം അടക്കം പോലീസിന് കൈമാറിയിട്ടുണ്ട്.
റാഫിയെ തനിക്ക് നേരത്തേ പരിചയമുണ്ടെന്നും പലവട്ടം തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും മുഈനലി തങ്ങള്‍ പറയുന്നു. പരാതിയില്‍ പോലീസ് ഇന്ന് തുടര്‍നടപടി സ്വീകരിച്ചേക്കും.