പാലക്കാട്: നവകേരള സദസ് വെള്ളിയാഴ്ച പാലക്കാട്. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസിന്റെ പര്യടനം.
കഴിഞ്ഞ നാലുദിവസം മലപ്പുറം ജില്ലയിലായിരുന്നു സദസ്. മലപ്പുറത്തുനിന്നും 80,785 പരാതികളാണ് ലഭിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് തുടര്‍ച്ചയായി 140 നിയോജകമണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസ് കഴിഞ്ഞ മാസം 18ന് കാസര്‍ഗോഡ് മഞ്ചേശ്വരത്താണ് ആരംഭിച്ചത്. ഈ മാസം 24ന് തിരുവനന്തപുരത്താണ് അവസാനിക്കുക.