മധ്യപ്രദേശ് തെരഞ്ഞെടുപ്പ് : കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പിതൃ പക്ഷ ചടങ്ങുകൾക്ക് ശേഷമെന്ന് കമൽനാഥ്
Tuesday, October 10, 2023 10:42 PM IST
വെബ് ഡെസ്ക്
ഭോപ്പാൽ: നിയസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ഈ വർഷത്തെ പിതൃ പക്ഷ ചടങ്ങുകൾക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയുമായ കമൽനാഥ്.

പൂർവികരെ സ്മരിച്ച് ശ്രാദ്ധം നടത്തുന്ന ഹൈന്ദ ആചാരമാണ് പിതൃ പക്ഷ. ഈവർഷം സെപ്റ്റംബർ ന് ആരംഭിച്ച പിതൃപക്ഷ ചടങ്ങുകൾ ഒക്ടോബർ 14ന് അവസാനിക്കും. പിടിഐ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

എന്നാൽ ഇപ്പോഴത്തെ ഭരണകക്ഷിയായ ബിജെപി ഇതിനോടകം 136 സീറ്റുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേര് പുറത്ത് വിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങളും കോൺഗ്രസിന്‍റെ കുടുംബാധിപത്യവും തെരഞ്ഞെടുപ്പ് ചർച്ചയിൽ ബിജെപി മുഖ്യ വിഷയമാക്കുന്പോൾ ബിജെപി ഭരണത്തിൽ ഇതിനോടകം വന്ന അഴിമതിയും സർക്കാർ വിരുദ്ധ വികാരവും ഉയർത്തിക്കാട്ടുകയാണ് കോൺഗ്രസ്.

സുസ്ഥിരമായ ഭരണവും പിന്നോക്കക്കാരുടേയും സ്ത്രീകളുടേയും ക്ഷേമത്തിനായുള്ള പദ്ധതികൾ ബിജെപി വാഗ്ദാനം ചെയ്യുന്പോൾ സ്ത്രീകൾക്കുള്ള ആനുകൂല്യങ്ങളടക്കം കർണാടക മോഡലിലുള്ള പദ്ധതികളും പിന്നോക്ക ക്ഷേമവും വാഗ്ദാന പട്ടികയിൽ ഉൾപ്പെടുത്തി വോട്ട് നോടാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക