സ​ച്ചി​ന്‍ പൈ​ല​റ്റ് കോ​ണ്‍​ഗ്ര​സ് വി​ട്ടേ​ക്കും; പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് സൂ​ച​ന
Tuesday, June 6, 2023 2:54 PM IST
ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ സ​ച്ചി​ന്‍ പൈ​ല​റ്റ് പാ​ർ​ട്ടി വി​ടു​ന്ന​താ​യി അ​ഭ്യൂ​ഹം. സ്വ​ന്ത​മാ​യി പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്നാ​ണ് വി​വ​രം.

സ​ച്ചി​ന്‍റെ പി​താ​വാ​യ രാ​ജേ​ഷ് പൈ​ല​റ്റി​ന്‍റെ ച​ര​മ വാ​ര്‍​ഷി​ക​മാ​യ ജൂ​ണ്‍ 11ന് ​പു​തി​യ പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ചേ​ക്കും. "പ്ര​ഗ​തി​ശീ​ല്‍ കോ​ണ്‍​ഗ്ര​സ്' എ​ന്നാ​ണ് പു​തി​യ പാ​ര്‍​ട്ടി​യു​ടെ പേ​രെ​ന്നാ​ണ് വി​വ​രം.

രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ഖ് ഗെ​ഹ്‌​ലോ​ട്ടു​മാ​യി ഏ​റെ നാ​ളാ​യി ഇ​ട​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ് സ​ച്ചി​ന്‍ പൈ​ല​റ്റ്. ഇ​രു​വ​രും ത​മ്മി​ലു​ള്ള ഭി​ന്ന​ത പ​രി​ഹ​രി​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് പ​ല ത​വ​ണ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

ഒ​ടു​വി​ല്‍ ക​ഴി​ഞ്ഞ മാ​സം 29ന് ​ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്ക് ശേ​ഷം ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ശ്‌​നം അ​വ​സാ​നി​പ്പി​ച്ചെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ അ​വ​കാ​ശ​പ്പെ​ട്ട​ത്. ഇ​തി​നി​ടെ​യാ​ണ് സ​ച്ചി​ൻ പാ​ർ​ട്ടി വി​ടു​ക​യാ​ണെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​രു​ന്ന​ത്.

ഡി​സം​ബ​റി​ല്‍ സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കാ​നു​ള്ള സ​ച്ചി​ന്‍ പൈ​ല​റ്റി​ന്‍റെ തീ​രു​മാ​നം കോ​ണ്‍​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഇ​ത് സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത​കോ​ളാ​ട് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക