ആ​റ് ജി​ല്ല​ക​ളി​ൽ ഇ​ന്നു ചൂ​ട് കൂ​ടും
Tuesday, April 18, 2023 11:39 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​റ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് താ​പ​നി​ല ഉ​യ​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, തൃ​ശൂ​ർ, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ പ​ക​ൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ​സാ​കും. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 38 ഡി​ഗ്രി സെ​ൽ​ഷ​സി​ലെ​ത്തും. കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ എ​ത്തും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക