ബം​ഗ​ളൂ​രു ഷൂ​ട്ടൗ​ട്ടി​ൽ വീ​ണു; എ​ടി​കെ മോ​ഹ​ൻ​ബ​ഗാ​ന് ഐ​എ​സ്എ​ൽ കി​രീ​ടം
Sunday, March 19, 2023 3:13 AM IST
ഫ​ത്തോ​ർ​ഡ: ചാ​മ്പ്യ​ന്മാ​രു​ടെ ജേ​ഴ്സി തു​ന്നി​യെ​ത്തി​യ എ​ടി​കെ​യ്ക്കു പി​ഴ​ച്ചി​ല്ല. ബം​ഗ​ളൂ​രു എ​ഫ്സി​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ വീ​ഴ്ത്തി എ​ടി​കെ മോ​ഹ​ൻ​ബ​ഗാ​ൻ ഐ​എ​സ്എ​ൽ ക​ന്നി​ക്കി​രീ​ടം സ്വ​ന്ത​മാ​ക്കി. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 4-3 നാ​ണ് എ​ടി​കെ​യു​ടെ വി​ജ​യം.

നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും ഇ​രു​ടീ​മും 2-2 സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് ക​ളി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട​ത്. ബം​ഗ​ളു​രു​വി​ന്‍റെ ബ്രൂ​ണോ സി​ൽ​വ​യെ ത​ടു​ത്തി​ട്ട വി​ശാ​ൽ കെ​യ്ത്ത് എ​ടി​കെ ഷെ​ൽ​ഫി​ൽ കി​രീ​ട​മെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പാ​ബ്ലോ പെ​ര​സി​ന്‍റെ അ​വ​സാ​ന കി​ക്ക് ക്രോ​സ് ബാ​റി​നു മു​ക​ളി​ലൂ​ടെ പ​റ​ന്ന​തോ​ടെ എ​ടി​കെ ചാ​മ്പ്യ​ന്മാ​ർ.

എ​ടി​കെ​യ്ക്കു വേ​ണ്ടി ദി​മ​ത്രി പെ​ട്രാ​റ്റോ​സ്, ലി​സ്റ്റ​ൺ കോ​ളാ​സോ, കി​യാ​ൻ ഗി​രി, മ​ൻ​വീ​ർ സിം​ഗ് എ​ന്നി​വ​ർ ല​ക്ഷ്യം ക​ണ്ടു. ‌അ​ല​ൻ കോ​സ്റ്റ, റോ​യി കൃ​ഷ്ണ, സു​നി​ൽ ഛേത്രി ​എ​ന്നി​വ​ർ ബം​ഗ​ളൂ​രു​വി​നാ​യി പെ​നാ​ൽ​റ്റി കി​ക്ക് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു.

കൊ​ണ്ടും​കൊ​ടു​ത്തും ആ​വേ​ശം ക​ത്തി​ക്ക​യ​റി​യ ക​ലാ​ശ​പ്പോ​രി​ൽ ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത് എ​ടി​കെ​യാ​യി​രു​ന്നു. പു​തു​വ​ർ​ഷ​ത്തി​ൽ അ​പ​രാ​ജി​ത​രാ​യി കു​തി​ച്ച ബം​ഗ​ളൂ​രു​വി​നെ ഞെ​ട്ടി​ച്ച് എ​ടി​കെ മു​ന്നി​ലെ​ത്തി. 12 ാം മി​നി​റ്റി​ൽ ബോ​ക്സി​ൽ റോ​യ് കൃ​ഷ്ണ​യു​ടെ കൈ​യി​ൽ പ​ന്ത് ത​ട്ടി​യ​തി​ന് എ​ടി​കെ​യ്ക്കു പെ​നാ​ൽ​റ്റി. പെ​ട്രാ​റ്റോ​സി​ന്‍റെ തീ​യു​ണ്ട​യ്ക്കു ഗു​ർ​പ്രീ​തി​ന് മ​റു​പ​ടി​യു​ണ്ടാ​യി​ല്ല.

ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കും മു​ൻ​പ് ബം​ഗ​ളൂ​രു സ​മ​നി​ല പി​ടി​ച്ചു. പെ​നാ​ൽ​റ്റി ബോ​ക്സി​ലേ​ക്ക് കു​തി​ച്ചെ​ത്തി​യ റോ​യ് കൃ​ഷ്ണ​യെ ഫൗ​ൾ ചെ​യ്ത​തി​ന് എ​ടി​കെ വ​ലി​യ വി​ല​കൊ​ടു​ക്കേ​ണ്ടി​വ​ന്നു. ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ ബം​ഗ​ളൂ​രു​വി​ന് പെ​നാ​ൽ​റ്റി. സു​നി​ൽ ഛേത്രി​യു​ടെ കൂ​ൾ കി​ക്ക് എ​ടി​കെ വ​ല​യി​ൽ.

78 ാം മ​നി​റ്റി​ൽ റോ​യ് കൃ​ഷ്ണ​യി​ലൂ​ടെ വീ​ണ്ടും ബം​ഗ​ളൂ​രു മു​ന്നി​ൽ. കോ​ർ​ണ​ർ കി​ക്ക് ക്ലി​യ​ർ ചെ​യ്ത കാ​ൾ മ​ഗ്വ​യ്ക്കു പി​ഴ​ച്ചു. സെ​ക്ക​ൻ​ഡ് പോ​സ്റ്റി​ലേ​ക്ക് ഉ​യ​ർ​ന്നെ​ത്തി​യ പ​ന്ത് കൃ​ഷ്ണ ത​ല​കൊ​ണ്ടു​കു​ത്തി വ​ല​യി​ലി​ട്ടു.

ക​ളി തീ​രാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ക്ലൈ​മാ​ക്സി​ൽ വീ​ണ്ടും ട്വി​സ്റ്റ്. 84 ാം മി​നി​റ്റി​ൽ എ​ടി​കെ​യ്ക്കു റ​ഫ​റി ക​നി​ഞ്ഞ​നു​ഗ്ര​ഹി​ച്ച പെ​നാ​ൽ​റ്റി. പെ​ട്രാ​റ്റോ​സ് വീ​ണ്ടും ര​ക്ഷ​ക​നാ​യി. ഗു​ർ​പ്രീ​ത് സ​ന്ധു​വി​ന് പി​ടി​കൊ​ടു​ക്കാ​തെ എ​ടി​കെ സ​മ​നി​ല വീ​ണ്ടെ​ടു​ത്ത ഷോ​ട്ട്.

സ​മാ​സ​മ പോ​രാ​ട്ടം അ​ധി​ക സ​മ​യ​ത്തേ​ക്ക്. ഇ​രു​ടീ​മു​ക​ൾ​ക്കും ഒ​ന്നി​ല​ധി​കം സു​വ​ർ​ണാ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നെ​യെ​ങ്കി​ലും ഒ​ന്നും ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

ഐഎസ്എൽ ജേതാക്കളായ എടികെ മോഹൻ ബഗാന് പാരിതോഷികമായി ആറ് കോടി രൂപ ലഭിക്കും. രണ്ടാം സ്ഥാനക്കാരായ ബംഗളൂരു എഫ്‍സിക്ക് 2.5 കോടി രൂപയും ലഭിക്കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക