ഹ​ർ​ത്താ​ലി​നി​ടെ അ​ക്ര​മം; കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് നേ​രെ ക​ല്ലേ​റ്
തി​രു​വ​ന​ന്ത​പു​രം/​എ​റ​ണാ​കു​ളം: പോ​പ്പു​ല​ർ ഫ്ര​ണ്ട് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​നി​ടെ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം. തി​രു​വ​ന​ന്ത​പു​രം അ​ട്ട​ക്കു​ള​ങ്ങ​ര​യി​ലും എ​റ​ണാ​കു​ളം പ​ക​ലോ​മ​റ്റ​ത്തും കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ല് എ​റി​ഞ്ഞു ത​ക​ർ​ത്തു.

കാ​ര​കോ​ണ​ത്ത് നി​ന്നും വ​ന്ന ബ​സ് അ​ട്ട​ക്കു​ള​ങ്ങ​ര​യി​ലെ​ത്തി​യ​പ്പോ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ര​ണ്ടു ബൈ​ക്കു​ക​ളി​ലെ​ത്തി​യ സം​ഘം ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ഒ​രേ​സ​മ​യം ബ​സി​ന്‍റെ മു​ന്നി​ലെ​യും പു​റ​കി​ലെ​യും ചി​ല്ലു​ക​ൾ​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞു.

മു​ന്നി​ലെ ചി​ല്ലി​ന് കേ​ടു​പാ​ടു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും പി​ന്നി​ലെ ചി​ല്ല് ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ആ​ക്ര​മി​ക​ൾ സ്ഥ​ല​ത്ത് നി​ന്നും പോ​യെ​ന്ന് ബ​സി​ന്‍റെ ക​ണ്ട​ക്ട​ർ പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം പ​ക​ലോ​മ​റ്റ​ത്തും സ​മാ​ന​സം​ഭ​വ​മാ​ണ് ന​ട​ന്ന​ത്. ആ​ലു​വ​യി​ൽ നി​ന്നും ചേ​ർ​ത്ത​ല​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന് നേ​രെ രാ​വി​ലെ 6.20ഓ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ബ​സ് നി​ർ​ത്തി ആ​ളു​ക​ളെ ഇ​റ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു ബൈ​ക്കു​ക​ളി​ലെ​ത്തി​യ സം​ഘം ഒ​രേ​സ​മ​യം മു​ന്നി​ലെ​യും പി​ന്നി​ലെ​യും ചി​ല്ലു​ക​ൾ​ക്ക് നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ മു​ന്നി​ലെ ചി​ല്ല് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സം​ഭ​വ​സ​മ​യം 15ഓ​ളം ആ​ളു​ക​ൾ ബ​സി​ലു​ണ്ടാ​യി​രു​ന്നു.