ചെ​ളി​യും മ​ണ്ണും മാ​റ്റാ​തെ കു​ഴി​യ​ട​യ്ക്ക​ൽ; ക്രമക്കേട് കണ്ടെത്തി വിജിലൻസ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡു​ക​ളി​ൽ വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. ഓ​പ്പ​റേ​ഷ​ൻ സ​ര​ൾ രാ​സ്ത-​ര​ണ്ട് എ​ന്ന പേ​രി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 116 റോ​ഡു​ക​ളി​ലാ​ണ് വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം.

പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് റോ​ഡ് കോ​ർ ക​ട്ടി ചെ​യ്തു വി​ജി​ല​ൻ​സ് സം​ഘം സാ​ന്പി​ൾ ശേ​ഖ​രി​ച്ചു. ഇ​ത് ലാ​ബി​ൽ അ​യ​ച്ചു പ​രി​ശോ​ധി​ക്കും,

നേ​ര​ത്തെ​യു​ള്ള റോ​ഡി​ലെ ചെ​ളി​യും മ​ണ്ണും നീ​ക്കി ആ​വ​ശ്യ​ത്തി​ന് മെ​റ്റ​ലും ടാ​റും ഉ​പ​യോ​ഗി​ച്ചാ​ണോ റോ​ഡ് പു​ന​ർ​നി​ർ​മി​ച്ച​ത് എ​ന്ന​റി​യാ​നാ​ണ് സാ​ന്പി​ൾ എ​ടു​ത്ത​ത്. സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്(​എ​ൻ​എ​ച്ച്-​റോ​ഡ് വി​ഭാ​ഗം), ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ക​രാ​റു​കാ​രു​മാ​യി ഒ​ത്തു ചേ​ർ​ന്ന് ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തു​ന്ന​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യു​ള്ള​താ​യി പ​രാ​തി ല​ഭി​ച്ച റോ​ഡു​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. തി​രു​വ​ന​ന്ത​പു​ര​ത്ത് 15 റോ​ഡു​ക​ളും കൊ​ല്ല​ത്ത് ആ​റു റോ​ഡു​ക​ളും പ​ത്ത​നം​തി​ട്ട​യി​ൽ എ​ട്ടു റോ​ഡു​ക​ളു​മാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ആ​ല​പ്പു​ഴ-​അ​ഞ്ച്, കോ​ട്ട​യം-​മൂ​ന്ന്, ഇ​ടു​ക്കി-​മൂ​ന്ന്, എ​റ​ണാ​കു​ളം-​അ​ഞ്ച്, തൃ​ശൂ​ർ-​മൂ​ന്ന്, പാ​ല​ക്കാ​ട്-​മൂ​ന്ന്, മ​ല​പ്പു​റം-​നാ​ല്, കോ​ഴി​ക്കോ​ട്-17, വ​യ​നാ​ട്-​ആ​റ്, ക​ണ്ണൂ​ർ-32, കാ​സ​ർ​ഗോ​ഡ്-​ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ റോ​ഡു​ക​ളു​ടെ എ​ണ്ണം.

ടെ​ൻ​ഡ​റി പ​റ​ഞ്ഞി​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ ക​നം കു​റ​ച്ച് റോ​ഡു​ക​ൾ നി​ർ​മി​ക്കു​ക​യും പി​ന്നീ​ട് എ​ൻ​ജി​നീ​യ​ർ​മാ​രു​മാ​യി ഒ​ത്തു​ക​ളി​ച്ച് ഔദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ ടെ​ൻ​ഡ​റി​ൽ പ​റ​ഞ്ഞ​തി​നു തു​ല്യ​മാ​യാ​ണ് റോ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​യാ​ണ് പ​രാ​തി.

ഇ​ത്ത​രം റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യ്ക്കാ​യി ആ​റു മാ​സ​ത്തി​നു ശേ​ഷം ത​ന്നെ എ​ൻ​ജി​നീ​യ​ർ​മാ​ർ ടെ​ണ്ട​ർ വി​ളി​ക്കും. ഇ​തി​ലൂ​ടെ സ​ർ​ക്കാ​രി​ന് വ​ലി​യ സാ​ന്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​കു​ന്ന​താ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ശേ​ഖ​രി​ച്ച സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ലു​ട​ൻ എം ​ബു​ക്കു​മാ​യി ഒ​ത്തു നോ​ക്കി ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് ഏ​ബ്ര​ഹാം അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ലു​ള്ള അ​ഴി​മ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വി​ജി​ല​ൻ​സി​ന്‍റെ ടോ​ൾ ഫ്രീ ​ന​ന്പ​റാ​യ 1064 എ​ന്ന ന​ന്പ​റി​ലോ 8592900900 എ​ന്ന ന​ന്പ​റി​ലോ വാ​ട്ട്സാ​പ്പ് ന​ന്പ​റാ​യ 9447789100 എ​ന്ന ന​ന്പ​റി​ലോ അ​റി​യി​ക്ക​ണ​മെ​ന്നും വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.