വി​വാ​ദ ഷൂ​ട്ടൗ​ട്ട്; നീ​ല​പ്പ​ട പു​റ​ത്ത്
ബ​ർ​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് വ​നി​താ ഹോ​ക്കി സെ​മി ഫൈ​ന​ലി​ൽ ഇ​ന്ത്യ ഓ​സ്ട്രേ​ലി​യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. നി​ശ്ചി​ത സ​മ​യ​ത്തി​നൊ​ടു​വി​ൽ 1-1 സ​മ​നി​ല​യി​ൽ തു​ട​ർ​ന്ന മ​ത്സ​രം പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 3-0 എ​ന്ന സ്കോ​റി​ന് ഓ​സീ​സ് വി​ജ​യി​ച്ചു.

പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ ഓ​സീ​സ് താ​രം അം​ബ്രോ​സി​യ മ​ലോ​ണ്‍ എ​ടു​ത്ത ആ​ദ്യ സ്ട്രോ​ക്ക് ഇ​ന്ത്യ​ൻ ഗോ​ളി സ​വി​ത ത​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ സ്ട്രോ​ക്ക് പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ടു​ക്കാ​വു​ന്ന എ​ട്ട് സെ​ക്ക​ൻ​ഡ് സ​മ​യം ക​ണ​ക്കാ​ക്കേ​ണ്ട ക്ലോ​ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നി​ല്ല എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ റ​ഫ​റി ഒ​ര​വ​സ​രം കൂ​ടി മ​ഞ്ഞ​പ്പ​ട​യ്ക്ക് ന​ൽ​കി. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ര​ണ്ടാം ശ്ര​മ​ത്തി​ൽ ല​ക്ഷ്യം ക​ണ്ട മ​ലോ​ണ്‍ ഓ​സീ​സി​ന് ലീ​ഡ് ന​ൽ​കി. ഇ​ന്ത്യ​ക്കാ​യി പെ​ന​ൽ​റ്റി സ്ട്രോ​ക്കെ​ടു​ത്ത ലാ​ൽ​റെം​സി​യാ​മി, നേ​ഹ, ന​വ്നീ​ത് എ​ന്നി​വ​ർ​ക്ക് പി​ഴ​ച്ച​പ്പോ​ൾ നോ​ബ്സും ഏ​മി ലോ​വ്ട്ട​ണും ല​ക്ഷ്യം ക​ണ്ട് ഓ​സീ​സി​ന് ഫൈ​ന​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കി.

നി​ശ്ചി​ത സ​മ​യ​ത്തി​ന്‍റെ 25-ാം മി​നി​റ്റി​ൽ ലീ​ഡെ​ടു​ത്ത ഓ​സീ​സി​നു​ള്ള ഇ​ന്ത്യ​ൻ മ​റു​പ​ടി 49-ാം മി​നി​റ്റി​ൽ വ​ന്ദ​ന ക​ട്ടാ​രി​യ​യു​ടെ ഗോ​ളി​ലൂ​ടെ​യാ​യി​രു​ന്നു.

വെ​ങ്ക​ല മെ​ഡ​ൽ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടും.