സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി നി​ർ​ത്തി​വ​ച്ചി​ട്ടി​ല്ലെ​ന്ന് കെ ​റെ​യി​ൽ എം​ഡി
തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി നി​ർ​ത്തി​വ​ച്ചി​ട്ടി​ല്ലെ​ന്ന് കെ ​റെ​യി​ൽ എം​ഡി വി. ​അ​ജി​ത് കു​മാ​ർ. പ​ദ്ധ​തി മ​ര​വി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ല. ക​ല്ലി​ട്ട സ്ഥ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ ആ​ഘാ​ത പ​ഠ​നം ന​ട​ക്കു​ക​യാ​ണ്. ക​ല്ലി​ടാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ജി​യോ മാ​പ് വ​ഴി പ​ഠ​നം ന​ട​ത്തു​മെ​ന്നും എം​ഡി അ​റി​യി​ച്ചു.

സി​ല്‍​വ​ര്‍ ലൈ​ന്‍ സം​ബ​ന്ധി​ച്ച ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യും സം​ശ​യ​വും ദൂ​രി​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ സം​വാ​ദ​ത്തി​ലാ​ണ് കെ ​റെ​യി​ല്‍ എം​ഡി മ​റു​പ​ടി ന​ല്‍​കി​യ​ത്. സി​ൽ​വ​ർ ലൈ​ൻ കേ​ര​ള​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കി​ല്ല. മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം ഉ​റ​പ്പാ​ക്കും. വേ​ലി കെ​ട്ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പോ​കാ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും കെ ​റെ​യി​ൽ അ​റി​യി​ച്ചു.